ഇഗ സ്വിടെക് വിംബിൾഡണിൽ നിന്നും പുറത്ത്

JULY 8, 2024, 9:52 AM

ലണ്ടൻ: നിലവിലെ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിടെക് വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന്റെ വനിതാ വിഭാഗത്തിൽ നിന്ന് പുറത്ത്. മൂന്നാം റൗണ്ടിൽ 35-ാം റാങ്കുകാരി കസാഖിസ്ഥാൻ താരം യൂലിയ പുട്ടിൻസേവയാണ് ഇഗയെ പ്രീ ക്വാർട്ടറിലെത്തും മുമ്പ് അട്ടിമറിച്ചത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 3-6, 6-1, 6-2 എന്ന സ്‌കോറിനായിരുന്നു യൂലിയയുടെ ജയം. പത്താം സീഡ് ഒൻസ് ജബേയുറും മൂന്നാം റൗണ്ടിൽ പുറത്തായി. യുക്രെയ്ൻ താരം എലിന സ്വിറ്റോളിനയാണ് ഒൻസിനെ 6-1, 7-6ന് തോൽപ്പിച്ചത്.

പുരുഷ വിഭാഗത്തിൽ രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച്, നാലാം സീഡ് അലക്‌സിന് സ്വരേവ് എന്നിവർ പ്രീ ക്വാർട്ടറിലെത്തി.

vachakam
vachakam
vachakam

ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണഓസ്‌ട്രേലിയയുടെ എബ്ഡൻ സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam