ലങ്കയ്‌ക്കെതിരെയുള്ള ഏകദിന, ടി20 പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

OCTOBER 6, 2024, 2:29 PM

ലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ആന്ദ്രെ റസ്സൽ, നിക്കോളാസ് പുരാൻ, ഹെറ്റ്മയർ എന്നിവർ ഇല്ലാതെയാണ് വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ശ്രീലങ്കൻ പരമ്പരയിൽ വിൻഡീസ് ടീമിന്റെ കരുത്ത് പരിശോധിക്കാനും വ്യത്യസ്ത സാഹചര്യങ്ങളിലെ താരങ്ങളുടെ മികവ് അറിയാനും പുതിയ ടീമിന് കഴിയുമെന്ന് പരിശീലകൻ ഡാരൻ സാമി പ്രതീക്ഷ പ്രകടിപ്പിച്ചു. ശ്രീലങ്കയിൽ മികച്ച പ്രകടനം വിൻഡീസ് ടീമിന് നടത്താൻ കഴിയുമെന്നും സാമി പറഞ്ഞു.

ഒക്ടോബർ 13 മുതലാണ് വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പിന്നാലെ ഒക്ടോബർ 20 മുതൽ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും വെസ്റ്റ് ഇൻഡീസ് ശ്രീലങ്കയിൽ കളിക്കും.

vachakam
vachakam
vachakam

ട്വന്റി പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം: റോവ്മാൻ പവൽ (ക്യാപ്ടൻ), റോസ്റ്റൺ ചെയ്‌സ് (വൈസ് ക്യാപ്ടൻ), ഫാബിയൻ അലൻ, അലിക് അത്‌നാസെ, ആന്ദ്രെ ഫ്‌ളെത്ചർ, ടെറാൻസെ ഹിൻഡ്‌സ്, ഷായി ഹോപ്പ്, അൽസാരി ജോസഫ്, ഷമർ ജോസഫ്, ബ്രണ്ടൻ കിങ്, എവിൻ ലീവ്‌സ്, ഗുഡ്‌കേഷ് മോട്ടി, ഷെഫ്രെയ്ൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, ഷമർ സ്പ്രിങെർ.

ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം: ഷായി ഹോപ്പ് (ക്യാപ്ടൻ), അൽസാരി ജോസഫ് (വൈസ് ക്യാപ്ടൻ), ജുവെൽ ആൻഡ്രൂ, അലിക് അത്‌നാസെ, കീസി കാർട്ടി, റോസ്റ്റൺ ചെയ്‌സ്, മാത്യൂ ഫോർഡെ, ഷമർ ജോസഫ്, ബ്രണ്ടൻ കിങ്, എവിൻ ലീവ്‌സ്, ഗുഡ്‌കേഷ് മോട്ടി, ഷെഫ്രെയ്ൻ റൂഥർഫോർഡ്, ജെയ്ഡൻ സീൽസ്, റൊമാരിയോ ഷെപ്പേർഡ്, ഹെയ്ഡൻ വാൽഷ് ജൂനിയർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam