വനിതാ ടി20യിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം

OCTOBER 6, 2024, 10:47 AM

ദുബായ്: വനിതാ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനും വിജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് 21 റൺസിന് ബംഗ്ലാദേശിനെ കീഴടക്കി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ബംഗ്ലാദേശ് നിരയിൽ 44 റൺസുമായി ശോഭന മാസ്റ്റി പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 15 റൺസുമായി നിഗാർ സുൽത്താനയാണ് രണ്ടാമത്തെ ടോപ്‌സ്‌കോറർ.

ഇംഗ്ലണ്ടിനായി ലിൻസെ സ്മിത്തും ചാർലി ഡീനും 2 വിക്കറ്റ് വീതം വീഴ്ത്തി. ഡാനി വാട്ട് (41), മായ ബൗച്ചിയർ (23), ആമി ജോൺസ് (12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

vachakam
vachakam
vachakam

ബംഗ്ലാദേശിന് വേണ്ടി നഹിദ ആക്റ്റർ, ഫാഹിമ ഖാത്തൂൺ, റിതു മോനി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam