തിരുവനന്തപുരം: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന.
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് സി.പി.എം സ്ഥാനാർഥിയാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുൻ സി.പി.എം നേതാവ് ഇ.കെ. ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യയുമായ കെ.ബിനുമോളെയും പരിഗണിക്കുന്നുണ്ട്.
ബി.ജെ.പിയില്‍ സി. കൃഷ്ണകുമാറിനും ശോഭാ സുരേന്ദ്രനും സാധ്യതയുണ്ട്. ഇരു മണ്ഡലങ്ങളിലും യുവനേതാക്കളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമിന്റെയും പേരുകളാണ് ഉയർന്നു കേള്‍ക്കുന്നത്.
അതിനിടെ, ചേലക്കരയില്‍ രമ്യ ഹരിദാസിന് ഒരവസരം കൂടി നല്‍കണമെന്നും കോണ്‍ഗ്രസില്‍ ആവശ്യമുയരുന്നുണ്ട്. കെ. തുളസി, ശിവൻ വീട്ടിക്കുന്ന് എന്നിവരുടെ പേരുകളും ഉയർന്ന് കേള്‍ക്കുന്നുണ്ട്.
കെ. രാധാകൃഷ്ണന് വേണ്ടി വഴിമാറിയ യു. പ്രദീപിനെയാകും ചേലക്കരയില്‍ സി.പി.എം പരിഗണിക്കുക. തിരുവില്വാമലയിലെ പ്രാദേശിക നേതാവ് രാധാകൃഷ്ണനെയാകും ബി.ജെ.പി മത്സരിപ്പിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്