ജാനി മാസ്റ്ററുടെ ദേശീയ പുരസ്‌കാരം റദ്ദാക്കി

OCTOBER 6, 2024, 1:31 PM

ഹൈദരാബാദ്: ജാനി മാസ്റ്റർ എന്ന ഷെയ്ക് ജാനി ബാഷയ്ക്ക്  2022ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നൽകാനുള്ള തീരുമാനം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം റദ്ദാക്കി. 

ഈ മാസം എട്ടിന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജാനി മാസ്റ്റർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം പുരസ്‌കാരം റദ്ദാക്കിയത്. ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിലൂടെയാണ് ഇയാൾക്ക് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചത്. 

പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അന്വേഷണം നടക്കുന്നതിനാലാണ് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയത്. 

vachakam
vachakam
vachakam

കൂടാതെ ഡൽഹിയിൽ വെച്ച് നടക്കുന്ന ദേശീയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ജാനി മാസ്റ്ററിന് നൽകിയ ക്ഷണവും മന്ത്രാലയം പിൻവലിച്ചു.

ജാനി മാസ്റ്ററും സതീഷ് കൃഷ്ണനും സംയുക്തമായാണ് പുരസ്‌കാരം നേടിയത്. സതീഷ് കൃഷ്ണ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് സൂചന.

കഴിഞ്ഞ മാസമാണ് സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ജാനി മാസ്റ്റർ അറസ്റ്റിലാകുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam