കൊൽക്കത്ത ബലാത്സംഗക്കൊല: നിരാഹാര സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ

OCTOBER 6, 2024, 9:52 AM

കൊൽക്കത്ത: കൊൽക്കത്ത ബലാത്സംഗക്കൊലയ്ക്ക് പിന്നാലെ സുരക്ഷ ഉറപ്പാക്കാനായി ഡോക്‌ടർമാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പശ്ചിമ ബംഗാൾ സർക്കാർ പരിഗണിക്കാതിരിക്കുന്ന സാഹചര്യത്തിൽ ജൂനിയർ ഡോക്‌ടർമാർ കൊൽക്കത്തയിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചു.

നിലവിൽ 10 ആവശ്യങ്ങളാണ് ഡോക്ടർമാരുടെ സംഘം സർക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്. ഇതിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലായതിനാൽ ബാക്കിയുള്ള 9 ആവശ്യങ്ങൾ അടുത്ത 24 മണിക്കൂറിനുളളിൽ നടപ്പിലാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇത് നടപ്പാക്കാത്ത പക്ഷമാണ് ഡോക്ടർമാർ സമരത്തിനറങ്ങിയത്.

എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാർ വീണ്ടും സമരം ചെയ്യാൻ തീരുമാനിച്ചത്.

vachakam
vachakam
vachakam

ഇതിലൂടെ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്താമെന്ന ലക്ഷ്യമാണ് സമരക്കാർക്ക് പിന്നിലുള്ളത്. ആഗസ്റ്റ് 9ന് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരത്തിനിറങ്ങിയത്.

42 ദിവസത്തെ സമരത്തിനൊടുവിൽ സെപ്റ്റംബർ 21ന് സർക്കാർ ആശുപത്രികളിൽ ജൂനിയർ ഡോക്ടർമാർ ഭാഗികമായി ജോലിയിൽ പ്രവേശിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam