ഛത്തീസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

OCTOBER 4, 2024, 8:58 PM

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 

ദന്തേവാഡ ജില്ലയിലെ തുൽതുലി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് നിന്നും എകെ 47, സെൽഫ് ലോഡിങ്ങ് റൈഫിൾ എന്നിവയും കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

നാരായൺപൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

vachakam
vachakam
vachakam

ഈ ഏറ്റുമുട്ടലുകൾ ഉൾപ്പടെ ദന്തേവാഡ, നാരായൺപൂർ എന്നിവയടക്കം ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ ഈ വർഷം മാത്രം ഇതുവരെ 64 മാവോയിസ്റ്റുകളെ വെടിവെപ്പിൽ സുരക്ഷാ സേന വധിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam