വർഷങ്ങളായി പണിപ്പുരയിലായിരുന്ന സോണിയ ഗാന്ധിയുടെ ആത്മകഥ ഒടുവിൽ പുറത്തിറങ്ങുന്നു 

OCTOBER 5, 2024, 12:26 PM

ഡല്‍ഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആത്മകഥയൊരുങ്ങുന്നു എന്ന വാർത്ത പുറത്തു വന്നിട്ട് കുറച്ചു വർഷങ്ങൾ ആയി. ഇപ്പോൾ ഇതിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. പുസ്തക പ്രസാധകരായ ഹാർപ്പർ കോളിൻസുമായി കരാർ ഒപ്പുവെച്ചെന്ന് ആണ് പുറത്തു വരുന്ന റിപ്പോർട്ട്.

എന്നാൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. സോണിയാ ഗാന്ധിയും ഇതേക്കുറിച്ച്‌ പ്രതികരണം നടത്തിയിട്ടില്ല. ഹാർപ്പർ കോളിൻസിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അനന്തപത്മനാഭനാണ് വിഷയത്തെക്കുറിച്ച്‌ ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചത്. 

ഇന്ത്യയില്‍ പെൻഗ്വിൻ റാൻഡം ഹൗസാണ് സോണിയാ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അറിയിക്കുമെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam