'തനിക്കും പാർട്ടിക്കും നേരെയുള്ള എല്ലാ വിമർശനങ്ങൾക്കും വിക്രവാണ്ടി സമ്മേളനത്തിൽ മറുപടി നൽകും'; വ്യക്തമാക്കി വിജയ് 

OCTOBER 5, 2024, 10:50 AM

തനിക്കും പാർട്ടിക്കും നേരെയുള്ള എല്ലാ വിമർശനങ്ങൾക്കും വിക്രവാണ്ടി സമ്മേളനത്തിൽ മറുപടി നൽകുമെന്ന് വ്യക്തമാക്കി നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്. വിക്രവാണ്ടിയിൽ 27നു ചേരുന്ന സമ്മേളനത്തിനു മുന്നോടിയായി നടത്തിയ ഭൂമിപൂജയോട് അനുന്ധിച്ച് പ്രവർത്തകർക്ക് അയച്ച കത്തിലാണു വിജയ് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘രാഷ്ട്രീയം, രാഷ്ട്രീയ സമ്മേളനങ്ങൾ എന്നിവയെക്കുറിച്ചു ടിവികെക്ക് അറിയില്ലെന്നത് അടക്കമുള്ള വിമർശങ്ങൾക്കും ചോദ്യങ്ങൾക്കും പ്രഥമ സമ്മേളനത്തിലൂടെ മറുപടി നൽകും. ഒട്ടേറെ വ്യത്യസ്തതകളുള്ള പാർട്ടിയാണു ടിവികെയെന്നും തിരഞ്ഞെടുപ്പു കളത്തിൽ വിജയിക്കുമെന്നും’ എന്നുമാണ് അദ്ദേഹം കത്തിലൂടെ അറിയിച്ചത്.

അതേസമയം സമ്മേളനത്തിന്റെ വിവിധ കമ്മിറ്റികളുടെയും നിയോജക മണ്ഡലങ്ങളുടെയും ചുമതലക്കാരെ ഉടൻ പ്രഖ്യാപിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam