സർക്കാരിനെ വിമർശിച്ച്‌ എഴുതിയെന്നതുകൊണ്ടുമാത്രം മാധ്യമപ്രവർത്തകർക്കെതിരേ ക്രിമിനല്‍ക്കേസെടുക്കരുത്; സുപ്രധാന നിരീക്ഷണവുമായി കോടതി 

OCTOBER 5, 2024, 10:08 AM

ഡല്‍ഹി: സർക്കാരിനെ വിമർശിച്ച്‌ എഴുതിയെന്നതുകൊണ്ടുമാത്രം മാധ്യമപ്രവർത്തകർക്കെതിരേ ക്രിമിനല്‍ക്കേസെടുക്കരുതെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും മാധ്യമപ്രവർത്തകർക്ക് ഭരണഘടനയുടെ 19(1)(എ) വകുപ്പ് പ്രകാരമുള്ള സംരക്ഷണമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഉത്തർപ്രദേശ് സർക്കാർ തനിക്കെതിരേ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

സംസ്ഥാനത്തെ പൊതുഭരണവിഭാഗത്തിലെ ജാതി ഇടപെടലുകളെക്കുറിച്ച്‌ വാർത്തചെയ്തതിന്റെപേരില്‍ കേസെടുത്തുവെന്നാണ് ആരോപണം. ഹർജിയില്‍ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസയച്ച സുപ്രീംകോടതി, കേസ് നാലാഴ്ചത്തേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam