മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മാതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

OCTOBER 4, 2024, 11:05 PM

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ടറുമായ സലില്‍ അങ്കോളയുടെ മാതാവിനെ പുണെയിലെ ഫ്ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. മാല അശോക് അങ്കോളയാണ് (77) മരിച്ചത്.

ഫ്ലാറ്റിലെ മുറിയില്‍നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. തുടർന്ന് പൊലീസെത്തി മുറിയില്‍ കയറി പരിശോധന നടത്തിയപ്പോഴാണ് മാലയെ മരിച്ച നിലയില്‍ കണ്ടത്. 

അതേസമയം മൃതദേഹത്തിനു സമീപത്തുനിന്ന് ഇരുമ്പ് ദണ്ഡ് കണ്ടെടുത്തത് ആണ് ദുരൂഹതക്കിടയാക്കിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam