ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; ശാസ്ത്രജ്ഞന് നഷ്ടമായത് 71 ലക്ഷം രൂപ

OCTOBER 5, 2024, 9:12 AM

മധ്യപ്രദേശിൽ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ  ശാസ്ത്രജ്ഞന് നഷ്ടമായത് 71 ലക്ഷം രൂപ. ഇൻഡോറിലെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ആറ്റോമിക് എനർജിക്ക് കീഴിലുള്ള രാജാ രാമണ്ണ അഡ്വാൻസ്ഡ് ടെക്നോളജി സെൻ്ററിലെ ശാസ്ത്രജ്ഞനാണ് ഇത്തവണ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായത്.

സെപ്തംബർ ഒന്നിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

ഡൽഹിയിൽ നിന്ന് ഇയാളുടെ പേരിൽ നൽകിയ സിം കാർഡ് വഴി നിയമവിരുദ്ധമായ പരസ്യങ്ങളും സ്ത്രീപീഡനവുമായി ബന്ധപ്പെട്ട സന്ദേശങ്ങളും പലർക്കും എത്തിയിട്ടുണ്ടെന്നും, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ഇയാൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പറഞ്ഞായിരുന്നു തട്ടിപ്പ്.

vachakam
vachakam
vachakam

ഇതോടൊപ്പം സംഘത്തിലെ മറ്റൊരു അംഗം സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ശാസ്ത്രജ്ഞനെയും ഭാര്യയെയും വീഡിയോ കോളിലൂടെ ചോദ്യം ചെയ്യുകയും ചെയ്തതായി ഇൻഡോർ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam