സാക്കിര്‍ നായിക്കിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

OCTOBER 4, 2024, 9:24 PM

വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. സാക്കിർ നായിക്കിനെ പാകിസ്താൻ ആദരിച്ചതില്‍ ഇന്ത്യ അപലപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിരവധി കേസുകളില്‍ ഇന്ത്യൻ അധികാരികള്‍ തിരയുന്ന പ്രതിയാണ് സാക്കിർ നായിക്ക്.

നിയമനടപടി ആരംഭിച്ചതിനെ തുടർന്ന് 2016 മുതല്‍ നായിക് മലേഷ്യയിലാണ് താമസം. 2016 ജൂലായിലുണ്ടായ ധാക്ക ഭീകരാക്രമണത്തെ തുടർന്നാണ് നടപടി ആരംഭിച്ചത്.

vachakam
vachakam
vachakam

സംഭവത്തില്‍ കുറ്റവാളികളായവരില്‍ ഒരാള്‍ സാക്കിർ നായികിന്റെ യൂട്യൂബ് ചാനലിലെ പ്രഭാഷണങ്ങള്‍ സ്വാധീനിച്ചതായി സമ്മതിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam