തിരുപ്പതി: ലഡ്ഡു വിവാദത്തിനിടെ തിരുപ്പതി ക്ഷേത്രത്തിലേക്ക് കാണിക്കയായി പട്ടുവസ്ത്രങ്ങള്‍ നല്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത്. ബ്രഹ്മോത്സവത്തിന്റെ ആദ്യദിനത്തിലാണ് വെള്ളിയാഴ്ച നായിഡു തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചത്.
ഭാര്യയോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രസന്ദര്‍ശനം. സ്വര്‍ണത്താലത്തില്‍ കൊണ്ടുവന്ന വിലകൂടിയ പട്ടുവസ്ത്രങ്ങള്‍ ഇരുവരും ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.
അതേസമയം ലഡ്ഡു വിവാദത്തില്‍ സുപ്രിംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് കോടതി രൂപീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്