ചെന്നൈയില്‍ 146 യാത്രക്കാരുമായി ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു

OCTOBER 6, 2024, 9:17 AM

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു.

മസ്‌കറ്റില്‍ നിന്ന് 146 യാത്രക്കാരുമായി വന്ന ഒമാൻ എയർവെയ്സ് വിമാനത്തിന്‍റെ ടയറാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ചെന്നൈ എയർപോർട്ട് അധികൃതർ അറിയിച്ചു.

ഇന്നലെ വൈകിട്ട് 5.30ന് ചെന്നൈയിലെത്തിയ വിമാനത്തിന്‍റെ പിന്നിലെ ടയറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

vachakam
vachakam
vachakam

വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട് ശ്രദ്ധയില്‍പ്പെട്ടത്.ഡല്‍ഹിയില്‍ നിന്നോ മുംബൈയില്‍ നിന്നോ പുതിയ ടയർ എത്തിക്കും.

ലഭ്യമല്ലെങ്കില്‍ മസ്‌കറ്റില്‍ നിന്നും വിമാനത്തില്‍ കൊണ്ടുവരും. വിമാനത്തിന്‍റെ മടക്കയാത്ര റദ്ദാക്കി. യാത്രക്കാരെ വിവിധ ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam