മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ വൻ തീപിടിത്തത്തില്‍ ഏഴുവയസുകാരി ഉള്‍പ്പെടെ ഏഴുപേർ മരിച്ചു.
പാരിസ് ഗുപ്ത (ഏഴ്), മഞ്ജു പ്രേം ഗുപ്ത (30), അനിത ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10), വിധി ഗുപ്ത (15), ഗീതാദേവി ഗുപ്ത (60) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയിലേക്ക് മാറ്റി.
ചെമ്ബൂര് ഈസ്റ്റിലെ എഎൻ ഗെയ്ക്വാദ് മാർഗിലെ സിദ്ധാർഥ് കോളനി പ്രദേശത്ത് പുലര്‍ച്ചെ 5.20നാണ് സംഭവം.
ഫ്ലാറ്റുകളും കടകളുമുള്ള സമുച്ചയത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു കട പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കടയിലെ ഇലക്ട്രിക് വയറിംഗില്‍ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
മുകളിലത്തെ നിലയില്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആളുകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്