'എം.കെ. മുനീറിന് സ്വര്‍ണക്കടത്തുമായി ബന്ധം, യുവാക്കളെ കാരിയർമാരാക്കി മാറ്റുന്നു'; ആരോപണങ്ങളുമായി ഡിവൈഎഫ്ഐ

OCTOBER 6, 2024, 6:19 PM

കോഴിക്കോട്: സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി.വാസിഫ്. 

മുനീറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഇയാളുടെ വിദേശയാത്രകൾ അന്വേഷിക്കണമെന്നും വാസിഫ് ആവശ്യപ്പെട്ടു. കൊടുവള്ളിയെ ഭീകരകേന്ദ്രമാക്കി മാറ്റാൻ എം.എല്‍.എ തന്നെയാണ് ശ്രമിക്കുന്നതെന്നും കോഴിക്കോട് നടത്തിയ വാർത്തസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

കൊടുവള്ളിയെ സ്വർണക്കടത്തുകേന്ദ്രമായും ഭീകരവാദകേന്ദ്രമായും മാറ്റുകയാണ്. അമാന എംബ്രേസ് പദ്ധതിയുടെ ഭരണസമിതി ചെയർമാനായ മുനീർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

ഇക്കാര്യത്തിൽ മറുപടി പറയാൻ  ലീഗ് നേതൃത്വം തയ്യാറാകണം. യുവാക്കളെ വിദേശത്തേക്ക് കൊണ്ടുപോകുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം.

കാരിയർമാരാക്കി മാറ്റുന്നുണ്ടോ? ഇവരുടെ നിസ്സഹായതയെ മുനീറും സംഘവും ചൂഷണം ചെയ്യുന്നുണ്ടോ? ഇക്കാര്യത്തിലെല്ലാം അന്വേഷണം നടത്തണമെന്നും വസീഫ് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam