പാൻട്രി പൊളിക്കും, ഇന്ത്യൻ ക്ലോസറ്റാക്കും; 1.05 കോടിയുടെ നവകേരള ബസ് വീണ്ടും വർക്ക്‌ഷോപ്പിൽ 

OCTOBER 6, 2024, 9:04 AM

തിരുവനന്തപുരം: നവകേരള ബസ് വീണ്ടും പൊളിച്ച്‌ പണിയുന്നു. 64 ലക്ഷം രൂപയാണ് ചെലവഴിച്ചാണ് ബസിൻ്റെ ബോഡിയും ഉള്‍ഭാഗവും നിർമ്മിച്ചത്.

ഇതാണ് വീണ്ടും പൊളിക്കുന്നത്.  പൊളിച്ച്‌ പണിയുന്നതും നേരത്തെ ബസിന്റെ ബോഡി നിര്‍മ്മിച്ച എസ് എം കണ്ണപ്പ എന്ന അതേകമ്ബനി തന്നെയാണ്. 

സീറ്റുകളുടെ എണ്ണം കൂട്ടാനാണ് പൊളിക്കുന്നതെന്നാണ് ന്യായീകരണം.ബസിലെ പാൻട്രി ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കും. കൂടാതെ ബസിലെ ടോയ്‍ലറ്റിനും മാറ്റം ഉണ്ടാകും. 

vachakam
vachakam
vachakam

ബസിൻ്റെ പിറകിലുള്ള പാന്‍ട്രിക്ക് പുറമെ വാഷ് ഏരിയ പൊളിച്ച്‌ മാറ്റും. ടോയിലറ്റിലെ യൂറോപ്യൻ ക്ലോസ്റ്റ് ഒഴിവാക്കി ഇന്ത്യൻ ക്ലോസറ്റ് ആക്കും.  

യൂറോപ്യൻ ക്ലോസ്റ്റ് യാത്രക്കാർ വൃത്തിയാക്കി സൂക്ഷിക്കുന്നില്ല എന്നതാണ് വിശദീകരണം. ഡ്രൈവർ സീറ്റ് ഉള്‍പ്പെടെ 25 സീറ്റാണ് ആദ്യം ഉണ്ടായിരുന്നത് . ഇത് 30തില്‍ കൂടുതല്‍ സീറ്റാക്കി മാറ്റും. സീറ്റിൻ്റെ പ്ലാറ്റ്ഫോമും മാറ്റും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam