സി.പി.എമ്മിലും ഭിന്നത; വിവാദങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരേ കണ്ണൂരില്‍ നിന്ന് എതിര്‍സ്വരം

OCTOBER 6, 2024, 7:02 AM

തിരുവനന്തപുരം: പാര്‍ട്ടിക്കും സര്‍ക്കാരിനും മേല്‍ വന്ന സമീപകാല വിവാദങ്ങളില്‍ സ്വന്തം ജില്ലയില്‍ നിന്നും തന്നെ മുഖ്യമന്ത്രിക്ക് നേരേ എതിര്‍സ്വരം. മലപ്പുറം പരാമര്‍ശവും പി.ആര്‍ ഏജന്‍സി വിവാദവും സൃഷ്ടിച്ച ആഘാതത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നാണ് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാനകമ്മിറ്റിയില്‍ ഉയര്‍ന്ന ചോദ്യം.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രധാന ചുമതലവഹിച്ച കണ്ണൂരില്‍ നിന്നുള്ള നേതാവാണ് ഇത്തരമൊരു വിമര്‍ശനത്തിന് തുടക്കമിട്ടത്. എറണാകുളത്ത് നിന്നുള്ള നേതാവ് പിന്തുണക്കുകയും ചെയ്തു. കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരവേലയെന്ന് മുഖ്യമന്ത്രിയും സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും ന്യായീകരിക്കുമ്പോഴാണ് അഭിപ്രായഭിന്നത വിമര്‍ശനങ്ങളിലൂടെ പുറത്തുവന്നത്.

അന്‍വറിനെ തള്ളിപ്പറയാമെങ്കിലും പാര്‍ട്ടി സ്വതന്ത്രനായി ജയിച്ച ഒരാളുടെ ആരോപണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വികാരം കണ്ടില്ലെന്നുനടിക്കാനാവില്ല. മലപ്പുറം പരാമര്‍ശം പാര്‍ട്ടിക്ക് ആഘാതമുണ്ടാക്കി. പി.ആര്‍ ഏജന്‍സിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തില്‍ ഹിന്ദു പത്രത്തിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് അതിലേറെ ക്ഷീണമുണ്ടാക്കി. ഏജന്‍സി ഇല്ലെന്ന് പറഞ്ഞാല്‍ അത് മറികടക്കാനാവില്ല. ഇതിന്റെയൊക്കെ ഉത്തരവാദിത്വം ആര്‍ക്കാണെന്നും വിമര്‍ശനമുന്നയിച്ച ഇരുനേതാക്കളും ചോദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam