വേദിയില്‍ പലരെയും പ്രതീക്ഷിക്കാം, മതേതര പോരാട്ടമാണ് ലക്ഷ്യം; അൻവർ 

OCTOBER 6, 2024, 9:09 AM

മലപ്പുറം: ഇന്ത്യയിലെ മതേതര സമൂഹത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവാണ് എംകെ സ്റ്റാലിനെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ.

ഇന്ന് നടക്കുന്ന പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിന് വേദിയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.

അൻവറിൻ്റെ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്‌മെൻ്റ് ഓഫ് കേരള) സ്റ്റാലിൻ്റെ ഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന സൂചനകൾക്കിടെയാണ് അൻവറിൻ്റെ പ്രതികരണം.

vachakam
vachakam
vachakam

തമിഴ്‍നാട്ടില്‍ സാധാരണക്കാരോടൊപ്പം നില്‍ക്കുന്ന പാർട്ടിയാണ് ഡിഎംകെ. ഡെമോക്രറ്റിക് മൂവ്മെന്റ് ഓഫ് കേരള ഒരു സോഷ്യല്‍ മൂവ്മെന്റ് ആണ്, രാഷ്ട്രീയ പാർട്ടിയല്ല. കേരളത്തിലെ യുവാക്കളുടെ വിഷയങ്ങള്‍ ഉള്‍പ്പടെ അഡ്രസ് ചെയ്യും. യുവാക്കള്‍ ഇന്റെർനെറ്റിന് അടിമയായി പോകരുതെന്നും അൻവർ പറഞ്ഞു.

വേദിയില്‍ പലരെയും പ്രതീക്ഷിക്കാം. വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് മഞ്ചേരി. സംസ്ഥാനത്തെ സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങളാണ് പറയുന്നതെന്നും കേവലം മണ്ഡലത്തിലേത് അല്ലെന്നും പി വി അൻവർ വ്യക്തമാക്കി.

ഇടതുമുന്നണിയോടിടഞ്ഞ് കഴിഞ്ഞ ദിവസമാണ് അൻവർ പാർട്ടി പ്രഖ്യാപനം നടത്തിയത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളമുടനീളം മത്സരിക്കുമെന്നാണ് പ്രഖ്യാപനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam