കൊച്ചി: ബധിരരും മൂകരും എന്ന പ്രയോഗം തെറ്റാണെന്ന് ഹൈക്കോടതി. കേള്‍വിക്ക് ബുദ്ധിമുട്ടുള്ളവർ എന്നേ പറയാവൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഡഫ് ആൻഡ് ഡംബ് വിശേഷണം മധ്യകാല കാലഘട്ടത്തിന്റെ ശേഷിപ്പാണ്. അവ സാങ്കേതികമായും ധാർമികമായും തെറ്റാണ്. കേള്‍വിപരിമിതർ എന്ന വാക്കും ഉചിതമല്ലെന്നു കോടതി വ്യക്തമാക്കി.
ഒരു ഹർജിയില്‍ 'ബധിരയും മൂകയുമാണ്' എതിർകക്ഷി എന്നു പ്രയോഗിച്ചത് കോടതി തിരുത്തി. കേള്‍വിക്കു ബുദ്ധിമുട്ട് നേരിടുന്നവർ ഇപ്പോഴും സമൂഹത്തില്‍ ഒറ്റപ്പെടല്‍ നേരിടുന്നുണ്ടെന്ന് കോടതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്