തിരുവനന്തപുരം: ലോക്കോ പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യം മൂലം ഒരു ജീവന് തിരിച്ചുകിട്ടി. മൂലമറ്റം സ്വദേശി ലോക്കോ പൈലറ്റ് ജിപ്സണ്‍ രാജ് ജോര്‍ജാണ് സഡന്‍ ബ്രേക്കിട്ടതോടെ ഒരു ജീവന് രക്ഷപ്പെടുത്തിയത്. 30ന് കന്യാകുമാരി- കൊല്ലം മെമു ട്രെയിന്‍ 6.30ന് പാറശാല റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട ശേഷമാണ് സംഭവം.
ഒരാള്‍ റെയില്‍വേ ലൈനിലൂടെ മുന്നോട്ട് നടന്നുനീങ്ങുന്നത് കണ്ട് ജിപ്സണ്‍ പലതവണ നീട്ടി ഹോണ്‍ മുഴക്കിയെങ്കിലും ആള് കേട്ടില്ല. സഡന്‍ ബ്രേക്ക് ഇട്ടെങ്കിലും അല്പംകൂടി മുന്നോട്ടുനീങ്ങിയ ട്രെയിന്‍ തട്ടി വയോധികന് താഴെ വീണു. വയോധികനെ നാട്ടുകാര്‍ ചേര്‍ന്നു പുറത്തെടുത്തു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
സഡന്‍ ബ്രേക്ക് ചെയ്യാന്‍ കഴിയുന്ന ഭാഗമായതിനാലാണ് ജിപ്സണ്‍ ഇതിന് മുതിര്‍ന്നത്. അതുകൊണ്ട് തന്നെ ആര്‍ക്കും അപകടമില്ലാതെ ട്രെയിന്‍ നിര്‍ത്താനായി. റെയില്‍വേയില്‍ കഴിഞ്ഞ 25 വര്‍ഷമായി ജോലി ചെയ്ത് വരികയാണ് ജിപ്സണ്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്