അൻവറിന്‍റെ പാര്‍ട്ടി ബോര്‍ഡില്‍ നവോത്ഥാന നായകര്‍ക്കൊപ്പം അര്‍ജുനും മനാഫും

OCTOBER 6, 2024, 8:39 AM

മലപ്പുറം: പി.വി. അൻവർ എംഎല്‍എയുടെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക്ക് മൂവ്മെന്‍റ് ഓഫ്കേരള. ഇത് സംബന്ധിച്ച ബോർഡുകള്‍ ഇന്ന് അൻവറിന്‍റെ നയ വിശദീകരണ യോഗം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു.

ചരിത്ര നവോത്ഥാന നായകർക്കൊപ്പം ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്‍റേയും ലോറി ഉടമ മനാഫിന്‍റെയും ചിത്രങ്ങളും യോഗസ്ഥലത്ത് സ്ഥാപിച്ച ബോർഡിലുണ്ട്. പുതിയ പാർട്ടി ജനങ്ങളുടേതാണെന്ന് അൻവർ പറഞ്ഞു.

ജനങ്ങളാണ് തന്നെ സംബന്ധിച്ച്‌ പ്രബലർ. ജനങ്ങളുടെ മുന്നേറ്റമാകും പുതിയ പാർട്ടിയെന്നും അൻവർ വ്യക്തമാക്കി. ഇന്ന് വൈകിട്ട് മഞ്ചേരിയില്‍ ആണ് യോഗം നടക്കുക.

vachakam
vachakam
vachakam

പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന് യോഗത്തില്‍ ഉണ്ടായേക്കും. അതിനിടെ പി.വി. അൻവർ എംഎല്‍എ ഇന്നലെ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയായിരുന്നു കൂടിക്കാഴ്ച. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam