കൊച്ചി വ്യവസായ മേഖലയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

OCTOBER 6, 2024, 7:42 AM

കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒഡിഷ സ്വദേശി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃഗക്കൊഴുപ്പ് സംസ്‌കരിക്കുന്ന കമ്പനിയില്‍ ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന സമയത്ത് ഫാക്ടറിയില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. നാല് പേരും ഒഡിഷ സ്വദേശികളാണ്. ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam