'മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15-ാം ജില്ലയാക്കണം, ജാതി സെൻസസ്; പാർട്ടിയുടെ നയം പ്രഖ്യാപിച്ച് അൻവർ 

OCTOBER 6, 2024, 7:43 PM

മലപ്പുറം : പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കൂട്ടായ്മ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ നയരേഖ യോഗത്തില്‍ പ്രഖ്യാപിച്ചു. 

എല്ലാവര്‍ക്കും നീതി, വിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സമ്മതം, എല്ലാവർക്കും തുല്യ അവസരം, എന്നിവക്കൊപ്പം ഭരണഘടനയുടെ ആമുഖം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾ സാധൂകരിക്കലാണ് പാർട്ടിയുടെ നയരേഖകൊണ്ട് ഉദ്ദേശിക്കുന്നത്. 

പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടും. 

vachakam
vachakam
vachakam

നയരേഖയിലെ പ്രധാനപ്പെട്ടവ  

  1. സർക്കാർ സ്കൂളുകളിൽ പഠിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൻ്റെ 20 ശതമാനം ബിപിഎല്‍ വിഭാഗത്തിന് നൽകണം.
  2. തൊഴിലവസരങ്ങളും വ്യവസായങ്ങളും വിപുലീകരിക്കാന്‍ പുതിയ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കണം.
  3. മേക്ക് ഇന്‍ കേരള പദ്ധതി ജനകീയമാക്കണം. തൊഴിലില്ലായ്മ വേതനം 2000 ആക്കണം. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൈപുണ്യ പരിശീലനം നൽകണം.
  4. വയോജന ക്ഷേമനയം രൂപീകരണം. മത്സ്യതൊഴിലാളികൾക്ക് ആവശ്യമായ ഫ്രോസൺ യൂണിറ്റ് ആരംഭിക്കണം. തീരദേശ അവകാശനിയമം പാസാക്കണം.
  5. ഉൽപന്നങ്ങളുടെ തറവില കാലക്രമത്തിനനുസരിച്ച് മാറ്റം വരുത്തണം. റബ്ബറിനെ കാർഷിക വിളയായി കണക്കാക്കണം.
  6. വന്യമൃഗ ആക്രമണ തുക വർധിപ്പിക്കണം. വനം വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.
  7. പൂർണമായി ഇലക്ടിക് സെൻസിങ് പദ്ധതി നടപ്പിലാക്കുക. പി.എസ് സി. - സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam