സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സംവിധായകന്‍ മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു. 37 വർഷങ്ങൾക്ക് ശേഷമാണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകർന്ന് ഈ കോംബോ വീണ്ടും ഒന്നിക്കുന്നത്.
കള്‍ട്ട് ക്ലാസിക്ക് ചിത്രമായ ദളപതിക്ക് ശേഷം അവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഈ വര്‍ഷം ഡിസംബര്‍ 12ന്, രജനീകാന്തിന്റെ പിറന്നാളിന് ഉണ്ടാകുമെന്നാണ് വിവരം.
മഹാഭാരതത്തിലെ കര്‍ണനെ മറ്റൊരു വ്യാഖ്യാനമായി എത്തിയ ചിത്രത്തെ തമിഴ് സിനിമ ആരാധകര്‍ മാത്രമല്ല രാജ്യം മുഴുവന്‍ ഏറ്റെടുത്തിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്നത് പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് ഈ വര്‍ഷം തന്നെ അത്തരമൊരു സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന ദേശീയ മാധ്യമങ്ങടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം കമൽ ഹാസൻ നായകനായെത്തുന്ന തഗ് ലൈഫിന്റെ പണിപ്പുരയിലാണ് മണിരത്നമിപ്പോൾ. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിമ്പു, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്