കൊല്ലം-കോട്ടയം- എറണാകുളം സ്പെഷ്യല്‍ മെമു; സ്റ്റോപ്പും സമയക്രമവും അറിയാം

OCTOBER 6, 2024, 6:11 PM

ട്രെയിൻ യാത്രാ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി നാളെ മുതല്‍ കൊല്ലം-എറണാകുളം സ്പെഷ്യല്‍ മെമു സർവീസ് ആരംഭിക്കും. എട്ടു കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള അഞ്ചുദിവസം ട്രെയിൻ ഉണ്ടാകുന്നതാണ്. ശനിയും ഞായറും സർവീസ് ഉണ്ടാകുന്നതല്ല.

രാവിലെ 5.55-ന് കൊല്ലത്തുനിന്നും ആരംഭിച്ച്‌ 9.35-ന് എറണാകുളത്ത് എത്തും. തിരികെ 9.50-ന് ആരംഭിക്കുന്ന യാത്ര 1.30-ന് കൊല്ലത്തെത്തും. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പുറവം റോഡ്, മുളംതുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് സ്റ്റോപ്പുകള്‍.

സ്റ്റോപ്പും സമയക്രമവും അറിയാം...

vachakam
vachakam
vachakam

കൊല്ലം - 05.55, പെരിനാട് - 06.10, മണ്‍റോത്തുരുത്ത് - 06.30, ശാസ്താംകോട്ട - 06.39, കരുനാഗപ്പള്ളി - 06.50, കായംകുളം - 07.05, മാവേലിക്കര - 07.13, ചെങ്ങന്നൂർ - 07.25, തിരുവല്ല - 07.34, ചങ്ങനാശേരി - 07.43, കോട്ടയം - 08.04, ഏറ്റുമാനൂർ - 08.16, കുറുപ്പന്തറ - 08.25, വൈക്കം റോഡ് - 08.34, പിറവം റോഡ് - 08.42, മുളന്തുരുത്തി - 08.53, തൃപ്പൂണിത്തുറ - 09.03, എറണാകുളം 9.35

തിരിച്ച്‌ കൊല്ലത്തേക്കുള്ള സമയക്രമം

എറണാകുളം 9.50, തൃപ്പൂണിത്തുറ 10.07, മുളംതുരുത്തി 10.18, പിറവം റോഡ് 10.30, വൈക്കം റോഡ് 10.38, കുറുപ്പന്തറ 10.48, ഏറ്റുമാനൂര്‍ 10.57, കോട്ടയം 11.10, ചങ്ങനാശ്ശേരി 11.31, തിരുവല്ല 11.41, ചെങ്ങന്നൂര്‍ 11.51, മാവേലിക്കര 12.03, കായംകുളം 12.13, കരുനാഗപ്പള്ളി 12.30, ശാസ്താംകോട്ട 12.40, കൊല്ലം 1.30

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam