മലയാളി വൈദികന്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് കര്‍ദിനാള്‍ പദവിയിലേക്ക്;  മാമ്മൂട് ലൂര്‍ദ്മാതാ ഇടവക അംഗം

OCTOBER 6, 2024, 6:40 PM

കോട്ടയം: മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയില്‍പ്പെട്ട  മോണ്‍. ജോർജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 21 പേരെയാണ്  കർദിനാള്‍മാരായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്.

മോണ്‍. ജോർജ് ജേക്കബ് കൂവക്കാട്ട് വത്തിക്കാൻ നയതന്ത്രകാര്യാലയത്തില്‍ സേവനമനുഷ്ഠിച്ചുവരുകയാണ്. ഇവരുടെ സ്ഥാനാരോഹണം ഡിസംബർ എട്ടിന് വത്തിക്കാനില്‍ നടക്കും.

ഇതോടെ കേരളത്തില്‍നിന്നുള്ള കർദിനാള്‍മാരുടെ എണ്ണം മൂന്നായി. കൂവക്കാട്ട് ജേക്കബ് വര്‍ഗീസ്- ത്രേസ്യാമ്മ ദമ്ബതികളുടെ മകനാണ് മോണ്‍. ജോർജ് ജേക്കബ് കൂവക്കാട്ട്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചുവരികയാണ്.

vachakam
vachakam
vachakam

അള്‍ജീരിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്‍, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യേച്ചറിന്‍റെ സെക്രട്ടറിയായിരുന്നു. വെനസ്വേലയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയ സെക്രട്ടറിയായിരിക്കെയാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കേന്ദ്രകാര്യാലയത്തിന്‍റെ പൊതുകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam