'ബിജെപിക്കുവേണ്ടി ഞാൻ പ്രചരണം നടത്താം, പക്ഷെ ഒരേയൊരു നിബന്ധന'; അരവിന്ദ് കെജ്‌രിവാൾ

OCTOBER 6, 2024, 7:08 PM

ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി ഏർപ്പെടുത്തിയാൽ ബിജെപിക്കുവേണ്ടി പ്രചരണം നടത്തുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ. 

ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന 'ജനതാ കി അദാലത്ത്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി ലഭ്യമാക്കാൻ പ്രധാനമന്ത്രി മോദിയെ ഞാൻ വെല്ലുവിളിക്കുന്നു. അങ്ങനെ ചെയ്താൽ ഞാൻ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും," കെജ്രിവാൾ  പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ പത്തുവർഷമായി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ജനങ്ങൾക്കായി ഒന്നും ചെയ്തില്ലെന്ന ആരോപണമാണ് ഉയരുന്നത്. ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരുകൾ സംസ്ഥാനങ്ങളില്‍ പരാജയമാണ്.

ഡബിൾ എഞ്ചിൻ മോഡൽ എന്നാൽ ഇരട്ട കൊള്ളയും ഇരട്ട അഴിമതിയുമാണ്. ഡൽഹിയിൽ ജനാധിപത്യമില്ലെന്നും എൽജിയുടെ ഭരണമാണ് നടക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു. എഎപിയുടെ പ്രവർത്തനങ്ങളെ തടയുന്ന തിരക്കിലാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam