തിയാഗോ അൽകാന്റ്ര വിരമിച്ചു

JULY 8, 2024, 9:17 PM

ലിവർപൂൾ താരം തിയാഗോ അൽകാന്റ്ര വിരമിച്ചു. 33കാരനായ താരം പരിക്കും ആരോഗ്യ സാഹചര്യങ്ങൾ കൂടെ പരിഗണിച്ചാണ് വിരമിക്കുന്നത്. ഈ സീസണോടെ തിയാഗോയുടെ ലിവർപൂളിലെ കരാർ അവസാനിച്ചിരുന്നു. അവസാന നാലു വർഷമായി ലിവർപൂളിനൊപ്പമുണ്ട്.

മുമ്പ് ബാഴ്‌സലോണയ്ക്കും ബയേണിനുമൊപ്പം കളിച്ചിട്ടുണ്ട്. ലിവർപൂളിൽ എത്തിയത് മുതൽ പരിക്ക് ഇടക്കിടെ തിയാഗോയ്ക്ക് വില്ലനായിരുന്നു. 70 മത്സരങ്ങൾ മാത്രമെ ലിവർപൂളിനായി കളിച്ചിട്ടുള്ളൂ. ലിവർപൂളിനൊപ്പം ഒരു കമ്മ്യൂണിറ്റി ഷീൽഡും ഒരു എഫ്.എ കപ്പും നേടിയിട്ടുണ്ട്.

ബയേൺ മ്യൂണിക്കിനൊപ്പം ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യൻസ് ലീഗും അടക്കം 15 കിരീടങ്ങൾ താരം നേടിയിരുന്നു. ഒരു ട്രെബിൾ കിരീടവും ജർമ്മനിയിൽ നേടിയിട്ടുണ്ട്. ബാഴ്‌സയിൽ കരിയർ ആരംഭിച്ച ഈ സ്പാനിഷ് മജീഷ്യൻ സ്‌പെയിൻ ദേശീയ ടീമിനായി 46 തവണ ബൂട്ടണിഞ്ഞിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam