മൈക്കിൾ ഒലിസെ ബയേൺ മ്യൂണിക്കിൽ

JULY 8, 2024, 9:01 PM

ഫ്രഞ്ച് താരം മൈക്കിൾ ഒലിസെയുടെ സൈനിംഗ് ബയേൺ മ്യൂണിക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിന്റെ 22 കാരനായ യുവ ഫ്രഞ്ച് താരം മൈക്കിൾ ഒലിസെ 2029 വരെയുള്ള കരാറിൽ ഒപ്പുവെച്ചതായി ബയേൺ അറിയിച്ചു.

45 മില്യണും ആഡ് ഓണും ട്രാൻസ്ഫർ ഫീ ആയി ബയേൺ നൽകും. ഭാവിയിൽ ബയേൺ താരത്തെ വിൽക്കുമ്പോൾ നിശ്ചിത തുകയും ക്രിസ്റ്റൽ പാലസിനു ലഭിക്കും.

നേരത്തെ താരത്തിന് മുന്നിൽ പാലസ് പുതിയ കരാറും മുന്നോട്ട് വച്ചിരുന്നു. കഴിഞ്ഞ 2,3 സീസണുകളിൽ പാലസിനായി മിന്നും പ്രകടനമാണ് മൈക്കിൾ ഒലിസെ കാഴ്ച വെച്ചത്. കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസിനായി 10 ഗോളുകളും 5 അസിസ്റ്റും ഒലിസെ നൽകിയിരുന്നു.

vachakam
vachakam
vachakam

'എഫ്‌സി ബയേണുമായുള്ള ചർച്ചകൾ വളരെ പോസിറ്റീവായിരുന്നു, ഇത്രയും വലിയ ക്ലബിനായി കളിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഇതൊരു വലിയ വെല്ലുവിളിയാണ്, ഈ തലത്തിൽ എന്നെത്തന്നെ തെളിയിക്കാനും വരും വർഷങ്ങളിൽ ഞങ്ങളുടെ ടീമിനൊപ്പം കഴിയുന്നത്ര കിരീടങ്ങൾ നേടുന്നതിൽ നിർണായക പങ്ക് വഹിക്കാനും ഞാൻ ആഗ്രഹിക്കുന്നു.' ഒലിസെ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam