ജോഷ്വ സിർക്‌സി മാഞ്ചസ്റ്റർ യുണൈറ്റഡിൽ

JULY 8, 2024, 2:28 PM

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഡച്ച് യുവതാരമായ ജോഷ്വ സിർക്‌സിയുടെ ഈ വർഷത്തെ ആദ്യ സൈനിംഗ് ഉടൻ പൂർത്തിയാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ സിർക്‌സിക്കായുള്ള ട്രാൻസ്ഫർ തുക മാഞ്ചസ്റ്റർ യുണൈറ്റഡും ബൊളോനയും തമ്മിൽ ചർച്ച ചെയ്യുകയാണ്. 40 മില്യൺ ആണ് സിർക്‌സിയുടെ റിലീസ് ക്ലോസ്. അത് നൽകണോ അതോ അതിനേക്കാൾ കുറഞ്ഞ തുകയിൽ ധാരണയിലെത്താനാകുമോ എന്നാണ് യുണൈറ്റഡ് ഇപ്പോൾ നോക്കുന്നത്.

ഇപ്പോഴത്തെ യുണൈറ്റഡിന്റെ സ്‌ട്രൈക്കറായ റാസ്മസ് ഹൊയ്‌ലുണ്ടിന് പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സ്‌ട്രൈക്കറെ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ഇപ്പോൾ ഇറ്റാലിയൻ ക്ലബായ ബൊലോഗ്‌നയുടെ താരമാണ് സിർക്‌സി.

vachakam
vachakam
vachakam

ബൊലോഗ്‌നയെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് സിർക്‌സി. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ താരം നേടിയിരുന്നു. മുമ്പ് പാർമ, ആന്റർലെച്, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകൾക്കായും സിർക്‌സി കളിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam