സമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതാണ് പരാജയത്തിനു കാരണം: ഗിൽ

JULY 8, 2024, 3:02 PM

ആദ്യ മത്സരത്തിൽ തങ്ങൾക്ക് സമ്മർദം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതാണ് പരാജയത്തിന് വഴിവച്ചതെന്ന് ഗിൽ. എന്നാൽ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെ ഇന്ത്യ പകരം വീട്ടിയെന്ന് ഗിൽ പറഞ്ഞു.

'ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്. തിരികെ വിജയത്തിലേക്ക് വന്നതിൽ വലിയ ആഹ്ലാദമുണ്ട്. അഭിഷേക് ശർമയും ഋതുരാജും മത്സരത്തിൽ ബാറ്റ് ചെയ്ത രീതി ഒരുപാട് സന്തോഷം നൽകുന്നതാണ്. പവർപ്ലേ ഓവറുകളിൽ അനായാസം റൺസ് കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. കാരണം ബോൾ മൂവ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അഭിഷേകും ഋതുരാജും കൃത്യമായ രീതിയിൽ ഇന്നിങ്‌സ് കെട്ടിപ്പടുത്തു.' ഗിൽ പറയുകയുണ്ടായി.

'ഇന്നലത്തെ മത്സരത്തിൽ സമ്മർദം കൃത്യമായി നിയന്ത്രിക്കാൻ സാധിക്കാതെ വന്നതായിരുന്നു ഞങ്ങളെ ബാധിച്ചത്. ഇതൊരു യുവതാരങ്ങളുടെ നിരയാണ്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ പലരും ആദ്യമായാണ് കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഇത്രയധികം സമ്മർദ്ദം ലഭിച്ചത് ഒന്നാലോചിച്ചാൽ വളരെ നല്ല കാര്യമാണ്. അതിനാൽ തന്നെ ഈ മത്സരത്തിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി പൂർണമായ ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. ഇനിയും ഈ പരമ്പരയിൽ 3 മത്സരങ്ങൾ ഞങ്ങൾക്ക് അവശേഷിക്കുന്നു. വരും മത്സരങ്ങളിലും മികവ് പുലർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.' ഗിൽ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അഭിഷേക് ശർമയുടെ സെഞ്ച്വറിയാണ് മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുത്തതും അഭിഷേകിനെ ആയിരുന്നു. ഇത്ര മികച്ച പ്രകടനം മത്സരത്തിൽ കാഴ്ചവയ്ക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അഭിഷേക് ശർമ മത്സരശേഷം പറയുകയുണ്ടായി.

തന്റെ പരിശീലകനും നായകനും ടീം മാനേജ്‌മെന്റിനും നന്ദി പറഞ്ഞാണ് അഭിഷേക് ശർമ സംസാരിച്ചത്. ആദ്യ മത്സരത്തിന് ശേഷം തനിക്ക് ആത്മവിശ്വാസം നൽകാൻ ഇവർക്ക് സാധിച്ചു എന്ന് അഭിഷേക് പറയുകയുണ്ടായി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് അഭിമാന വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam