മലയാള സിനിമയിൽ ഇൻവെസ്റ്റ് ചെയ്യാൻ സിങ്കപ്പൂർ കമ്പനി : ആദ്യ സംരംഭം ദീപു അന്തിക്കാടിനൊപ്പം!

JULY 8, 2024, 8:32 PM

സിങ്കപ്പൂർ ആസ്ഥാനമാക്കി സിനിമ വിതരണം നടത്തുന്ന ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണൽ മലയാള സിനിമാ നിർമ്മാണത്തിലേയ്ക്ക്. മലയാളിയായ രജുകുമാറിന്റെ നേതൃത്വത്തിലുള്ള കമ്പനി നിർമ്മിയ്ക്കുന്ന ആദ്യ സിനിമ ദീപു അന്തിക്കാട് സംവിധാനം ചെയ്യും. അമേരിക്ക ചൈന തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമ 2025 ക്രിസ്മസ്സിന് തിയ്യറ്ററുകളിൽ എത്തും.

ലക്കി സ്റ്റാർ, നാലാം മുറ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇന്ത്യയിലെ പ്രമുഖ പരസ്യചിത്ര നിർമാതാക്കളായ ഇമേജസ് ആഡ് ഫിലിംസിന്റെ ഡയറക്ടർമാരിൽ ഒരാൾ കൂടിയായ
ദീപു അന്തിക്കാടിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. ഈ വർഷം അവസാനം  ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഈ ചിത്രമൊരു കംപ്ലീറ്റ് എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ജോമി കുര്യാക്കോസ്, ശ്രീജിത്ത് ഉണ്ണികൃഷ്ണൻ, ദീപു അന്തിക്കാട് എന്നിവർ ചേർന്ന് രചന നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയകൃഷണൻ ആർ.കെ, പ്രൊജക്ട് ഡിസൈനർ - അനന്തു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, മാർക്കറ്റിംഗ് എന്റർടൈൻമെന്റ് - കോർണർ, വാർത്താപ്രചാരണം -ജിനു അനിൽകുമാർ, വൈശാഖ് സി. വടക്കേവീട്.

vachakam
vachakam
vachakam

Annoucement Link :https://www.facebook.com/orchidfilmsinternational/posts/pfbid0T4kFqBYQojas1QsX3tgUwZ4nPARVcEDPzM6Xzgdkf8midwGXykJEixLLiV4sVsfkl

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam