ദളപതിയിൽ  വില്ലനായി ബോബി ഡിയോൾ 

OCTOBER 2, 2024, 8:35 AM

നടൻ വിജ‌യ്‌യുടെ അവസാന ചിത്രമായ 'ദളപതി 69 ' ല്‍  ബോളിവുഡ് താരം ബോബി ഡിയോളും. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ടത്.

'ഇപ്പോൾ 100% ഔദ്യോഗികമായിരിക്കുന്നു, ബോബി ഡിയോൾ ദളപതി 69 ൽ അഭിനയിക്കും. ഇത് പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷവും ആവേശവുമുണ്ട്', കെവിഎൻ പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചു.

എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

vachakam
vachakam
vachakam

ദളപതി വിജയ്‌യുടെ അവസാന ചിത്രത്തില്‍ വില്ലനായിട്ടാകും ബോബി ഡിയോള്‍ എത്തുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

രൺബീർ കപൂർ നായകനായി അഭിനയിച്ച കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അനിമൽ എന്ന ചിത്രത്തിലെ ബോബി ഡിയോളിന്റെ വേഷം ഒട്ടേറെ പ്രശംസ നേടിയിരുന്നു. അതേസമയം, സൂര്യ - ശിവ കൂട്ടുകെട്ടിൽ വരുന്ന കങ്കുവയാണ് ബോബി ഡിയോളിന്റെതായി വരാനിരിക്കുന്ന തമിഴ് ചിത്രം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam