ദളപതി 69ൽ ഗൗതം വാസുദേവ് മേനോനും

OCTOBER 3, 2024, 3:41 PM

നടൻ വിജയ്‌യുടെ അവസാന ചിത്രമായ ദളപതി 69 ൽ ഗൗതം വാസുദേവ് മേനോനും. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം, ലിയോയിലാണ് ഗൗതം വാസുദേവ് മേനോനും വിജയ്‍യും അവസാനമായി ഒന്നിച്ചത്.

ബോളിവുഡ് താരം ബോബി ഡിയോളും തെന്നിന്ത്യന്‍ നായിക പൂജ ഹെഗ്ഡെയും മലയാളി താരമായ മമത ബൈജുവും ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിര്‍മാതാക്കാളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ദളപതി 69നായി കാത്തിരിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വെങ്കട് കെ നാരായണയാണ് സിനിമ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസാമിയും ലോഹിത് എന്‍കെയുമാണ് സഹ നിര്‍മാതാക്കള്‍. അനിരുദ്ധ് ചിത്രത്തിനെ സംഗീതം നിർവഹിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam