കമൽഹാസന് പകരം രജനികാന്ത്?  അറ്റ്‌ലിയുടെ ചിത്രത്തിൽ അഴിച്ചുപണി 

OCTOBER 2, 2024, 9:25 AM

സൽമാൻ ഖാനും കമൽഹാസനും ഒന്നിക്കുന്ന സംവിധായകൻ അറ്റ്‌ലിയുടെ പുതിയ സിനിമയുടെ ചിത്രീകരണം 2025ൽ ആരംഭിക്കുമെന്ന് അടുത്തിടെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഈ മൾട്ടി സ്റ്റാർ ആക്ഷൻ സിനിമയുടെ കാസ്റ്റിങ്ങിൽ കാര്യമായ അഴിച്ചുപണിക്കൊരുങ്ങുകയാണ്. 

അറ്റ്ലി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നിന്ന് കമൽ ഹസൻ മാറുമെന്നും പകരം തമിഴിൽ നിന്ന് സൂപ്പർസ്റ്റാർ രജിനികാന്തിനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 

ഈ ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ചിത്രത്തിൻ്റെ അണിയറയിൽ നിന്നോ കമൽഹാസൻ്റെ ഭാഗത്ത് നിന്നോ ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

vachakam
vachakam
vachakam

ജൂലൈ മാസത്തിലാണ് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ സൽമാൻ ഖാനും കമൽ ഹാസനും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ സിനിമയുമായി സംവിധായകൻ ആറ്റ്ലി എത്തുന്നുവെന്ന വാർത്ത പുറത്തുവരുന്നത്. 

അന്നുതന്നെ സിനിമ പാൻഇന്ത്യൻ ഹിറ്റാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. രണ്ടു താരങ്ങളും ഡേറ്റ് നൽകിയാൽ ഉടൻ ചിത്രീകരണം ആരംഭിക്കാമെന്ന തരത്തിൽ മറ്റെല്ലാ സന്നാഹങ്ങളും ഇതിനോടകം തയ്യാറായി കഴിഞ്ഞിരുന്നു.

സിനിമയുടെ ചിത്രീകരണം 2025 ജനുവരിയിൽ ആരംഭിക്കുമെന്നും 2024 ഒക്ടോബറോടെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നുമായിരുന്നു അറിയിച്ചത്. അപ്പോഴാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കമൽ ഹാസൻ മാറാൻ പോകുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam