നിക്കോൾ കിഡ്മാൻ്റെ 'ബേബി ഗേൾ'  ട്രെയിലർ പുറത്തിറങ്ങി

OCTOBER 2, 2024, 9:40 AM

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിക്കോൾ കിഡ്മാൻ്റെ ബേബി ഗേൾ  ട്രെയിലർ പുറത്തിറങ്ങി. ഹാരിസ് ഡിക്കിൻസൺ അവതരിപ്പിക്കുന്ന  പ്രായം കുറഞ്ഞ ഇൻ്റേണുമായി അപകടകരമായ ഒരു ബന്ധത്തിൽ അകപ്പെടുന്ന, ഒരു ബിസിനസുകാരിയെയാണ് നിക്കോൾ  അവതരിപ്പിക്കുന്നത്. 

ഹലീന റെയ്‌ജിൻ ആണ് സംവിധാനം. നിക്കോളിൻ്റെയും ഹാരിസിൻ്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള ആദ്യ കണ്ടുമുട്ടലിൽ നിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. രണ്ടുപേരും താമസിയാതെ ഒരു ബന്ധം ആരംഭിക്കുന്നു, അത് അവളുടെ വ്യക്തിജീവിതത്തെ വഴിതെറ്റിക്കുന്നു. ഈ സംഘർഷഭരിതമായ അവസ്ഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം.  

വാനിറ്റി ഫെയറുമായുള്ള ഒരു അഭിമുഖത്തിൽ, ബേബിഗേൾ മുമ്പെങ്ങുമില്ലാത്തവിധം തന്നെ തുറന്നുകാട്ടിയതായി നിക്കോൾ പങ്കുവെച്ചിരുന്നു.  കഴിഞ്ഞ മാസം വെനീസ് ഫിലിം ഫെസ്റ്റിവലിൽ ബേബിഗേൾ അതിൻ്റെ വേൾഡ് പ്രീമിയർ നടത്തിയിരുന്നു, അവിടെ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. നിക്കോൾ  മികച്ച നടിക്കുള്ള അവാർഡും നേടി. ഡിസംബർ 25ന് ചിത്രം യുഎസിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam