'അഞ്ച് ദിവസം മുമ്പ് എന്നെ വിളിച്ചതല്ലേ, ദിലീപ് എന്താണ് നിനക്ക് പറ്റിയത്': വേദനയോടെ സീമ ജി. നായര്‍

DECEMBER 29, 2024, 5:57 AM

സിനിമാ സീരിയല്‍ താരം ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലില്‍ നടി സീമ ജി. നായര്‍. അഞ്ച് ദിവസം മുന്‍പ് തന്നെ വിളിച്ചിരുന്നെന്നും അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാന്‍ പറ്റിയില്ലെന്നും നടിയുടെ കുറിപ്പില്‍ പറയുന്നു.

'ആദരാഞ്ജലികള്‍! 5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ .. അന്ന് തലവേദനയായി കിടന്നതുകൊണ്ട് സംസാരിക്കാന്‍ പറ്റിയില്ല .. ഇപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് .. എന്താണ് ദിലീപ് നിനക്ക് പറ്റിയത് .. ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര... എന്ത് എഴുതണമെന്ന് അറിയില്ല... ആദരാഞ്ജലികള്‍.'- സീമ ജി നായര്‍ കുറിച്ചു.

തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam