പുതുവർഷം സിനിമകൾക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്. ജെയിംസ് കാമറൂണിൻ്റെയും ബോങ് ജൂൺ ഹോയുടെയും പുതിയ പ്രോജക്ടുകൾ മുതൽ 2025-ൽ ഹോളിവുഡ് ഒരുപിടി നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.അതിൽ ചില സിനിമകൾ ഇതാ...
സൂപ്പർമാൻ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് ഗണ്ണിൻ്റെ സൂപ്പർമാൻ ആണ് ആദ്യത്തെ ചിത്രം. യുവനടൻ ഡേവിഡ് കൊറെൻസ്വെറ്റ് ആണ് സൂപ്പർമാന്റെ കുപ്പായം അണിയുന്നത്. ലൂയിസ് ലെയ്‍ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ടീസറിന് ആരാധകരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. 2025 ജൂലൈ 11 ന് ചിത്രം റിലീസ് ചെയ്യും. വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗൾട് ആണ്. മിസ്റ്റർ ടെറിഫിക്, മെറ്റമോർഫോ, ഗ്രീൻ ലാന്റേൺ, ഹോക്ഗേൾ തുടങ്ങിയ കഥാപാത്രങ്ങളും ഈ സൂപ്പർമാൻ സിനിമയിലുണ്ട്. സൂപ്പർമാന്റെ സൂപ്പർഹീറോ നായക്കുട്ടിയായ ക്രിപ്റ്റൊ ആകും സിനിമയിലെ മറ്റൊരു ആകർഷണം.
മിക്കി 17
ഓസ്കർ പുരസ്കാരം നേടിയ ‘പാരസൈറ്റ്’ എന്ന കൊറിയൻ സിനിമയ്ക്കു ശേഷം സംവിധായകൻ ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിക്കി 17’. 2022-ൽ എഡ്വേർഡ് ആഷ്ടൻ എഴുതിയ മിക്കി 7 എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം സയൻസ് ഫിക്‌ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്നു. റോബർട്ട് പാറ്റിൻസൺ, നവോമി അക്കി, സ്റ്റീവൻ യൂൻ, ടോണി കോളെറ്റ്, മാർക്ക് റുഫലോ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മിക്കി 17 ജനുവരി 28, 2025ന് ദക്ഷിണ കൊറിയയിൽ തിയറ്ററുകളിൽ ആദ്യം റിലീസ് ചെയ്യും. തുടർന്ന് ജനുവരി 31 ന് ലോകമെമ്പാടും, വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണത്തിനെത്തിക്കും.
ദി ബ്രൈഡ്
2025 ഒക്ടോബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന 'ദി ബ്രൈഡ്' മാഗി ഗില്ലെൻഹാലിൻ്റെ രണ്ടാമത്തെ സംവിധാനമാണ്. ജെസ്സി ബക്ക്ലി വധുവായി അഭിനയിക്കുന്നു. ഒക്ടോബറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ പെനലോപ്പ് ക്രൂസ്, പീറ്റർ സാർസ്ഗാർഡ്, ആനെറ്റ് ബെനിംഗ് എന്നിവരും അഭിനയിക്കുന്നു.
ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്
2025 ഫെബ്രുവരിയിൽ പുറത്തിറങ്ങാനിരിക്കുന്ന മാര്‍വല്‍ സ്റ്റുഡിയോയുടെ പുതിയ സൂപ്പര്‍ ഹീറോ ചിത്രമാണ് ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്. ജൂലിയസ് ഓനാ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രത്തിൽ ഡാനി റാമിറെസ്, ഷിറ ഹാസ്, സോഷ റോക്മോർ, കാൾ ലംബ്ലി, ജിയാൻകാർലോ എസ്പോസിറ്റോ, ലിവ് ടൈലർ, ടിം ബ്ലേക്ക് നെൽസൺ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 14നാണ് ചിത്രം ആഗോളതലത്തില്‍ റിലീസാകുന്നത്. ലാറ കാര്‍പ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. നേരത്തെ മിസ് മാര്‍വല്‍, മാര്‍വല്‍സ് എന്നീ എംസിയു പ്രൊഡക്ടുകള്‍ക്ക് ഇവര്‍ സംഗീതം നല്‍കിയിരുന്നു. ഹരിസണ്‍ ഫോര്‍ഡിന്‍റെ റെഡ് ഹള്‍ക്ക് ആണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം.
അവതാര്‍: ഫയര്‍ ആന്‍റ് ആഷ്
ജെയിംസ് കാമറൂണിന്‍റെ ചലച്ചിത്ര ഫ്രഞ്ചെസി 'അവതാറിന്‍റെ' മൂന്നാം ഭാഗമാണ് മറ്റൊരു റിലീസ്. മൂന്നാം ഭാഗത്തിന്‍റെ പേര് 'അവതാര്‍: ഫയര്‍ ആന്‍റ് ആഷ്' എന്നാണ്. കാലിഫോര്‍ണിയയിലെ ഡി23 എക്സ്പോയിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. 2022 ല്‍ ഇറങ്ങിയ അവതാര്‍ വേ ഓഫ് വാട്ടര്‍ സിനിമയുടെ തുടര്‍ച്ചയായി എത്തുന്ന ചിത്രം 2025 ഡിസംബര്‍ 19ന് റിലീസ് ചെയ്യും. ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ അവതാർ 2009 ലാണ് പുറത്തിറങ്ങിയത്. തുടർന്ന് ഇതിന്‍റെ തുടർച്ചയായ അവതാർ: ദി വേ ഓഫ് വാട്ടർ 2022-ൽ പുറത്തിറങ്ങി.
28 ഡേയ്‌സ് ലേറ്റർ
28 ഡേയ്‌സ് ലേറ്റർ സീരീസിലെ മൂന്നാമത്തെ ചിത്രം. രോഷ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒറ്റപ്പെട്ട ഒരു ദ്വീപിൽ താമസിക്കുന്ന ഒരു കൂട്ടം അതിജീവിച്ചവരെയാണ് സോംബി ഹൊറർ സിനിമ പിന്തുടരുന്നത്. ജോഡി കോമർ, ആരോൺ ടെയ്‌ലർ-ജോൺസൺ, റാൽഫ് ഫിയന്നസ് എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്.
മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്
ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്’ ആണ് 2025 ലെ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്.
ഈ സീരിസിലെ എട്ടാമത്തെ സിനിമണ് ‘‘മിഷൻ ഇംപോസിബിൾ ദി ഫൈനൽ റെക്കണിംഗ്. 1966-ലാണ് ‘മിഷൻ: ഇംപോസിബിൾ’എന്ന ആദ്യത്തെ സിനിമയെത്തുന്നത്. ഇംപോസിബിൾ മിഷൻസ് ഫോഴ്സിൻ്റെ ഏജൻ്റായ ഏഥൻ ഹണ്ടിൻ്റെ വേഷം ചെയ്യുന്ന ടോം ക്രൂയിസാണ് ഈ പരമ്പര പ്രധാനമായും നിർമ്മിച്ചിരിക്കുന്നത്.
ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇംപോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ. അടുത്ത വർഷം മെയിൽ ചിത്രം തിയേറ്ററിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്