മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ.
മലയാളത്തിനൊപ്പം ഹിന്ദി പതിപ്പും ഇതേ ദിവസം പ്രദര്‍ശനം ആരംഭിച്ചിരുന്നു. മാര്‍ക്കോയുടെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ വരും ദിനങ്ങളില്‍ തിയറ്ററുകളിലെത്തും.
ഇതില്‍ ആദ്യം എത്തുന്നത് തെലുങ്ക് പതിപ്പ് ആണ്. ജനുവരി 1 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ തെലുങ്ക് പതിപ്പിന്‍റെ സ്ക്രീന്‍ കൗണ്ട് പുറത്തുവിട്ടിട്ടുണ്ട് വിതരണക്കാര്‍. ആന്ധ്രയിലും തെലങ്കാനയിലുമായി 300 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.
നേരത്തെ മലയാളം, ഹിന്ദി പതിപ്പുകള്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു. ഹിന്ദി പതിപ്പിന് ലഭിച്ചതുപോലത്തെ സ്വീകാര്യത തെലുങ്ക് പതിപ്പിന് ലഭിക്കുമോ എന്ന കാത്തിരിപ്പിലാണ് അണിയറക്കാര്‍.
ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തെത്തിയ പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് മികച്ച ബോക്സ് ഓഫീസ് നേട്ടം ഉണ്ടാക്കിയിരുന്നു. തെലുങ്ക് പതിപ്പിന്‍റെ കളക്ഷനില്‍ പ്രേമലുവിനെ മറികടക്കാന്‍ മാര്‍ക്കോയ്ക്ക് സാധിക്കുമോ എന്നതാണ് കൗതുകകരമായ ഒരു ചോദ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്