മമ്മൂട്ടിയെ നായകനാക്കി തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്'.
ന്യൂയർ ആശംസകള്‍ അറിയിച്ച് മമ്മൂട്ടി പങ്കുവെച്ച പോസ്റ്റാണ് ആരാധകർക്ക് സന്തോഷം നല്‍കുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരമാണ് മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററില്‍ ഉള്ളത്.
ജനുവരി 23 നു ചിത്രം ലോകമെമ്ബാടും റിലീസ് ചെയ്യും. പുതുവർഷ ആശംസകള്‍ നേർന്ന് കൊണ്ടാണ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാവർക്കും ഹാപ്പി ന്യൂയെർ എന്നാണ് മമ്മൂട്ടി പങ്കുവെച്ചത്.
അതേസമയം ചിത്രം ഉടനെത്തും എന്ന് സൂചന നല്‍കി ക്രിസ്മസ് വിഷ് ചെയ്തുകൊണ്ട് ക്രിസ്മസ് ദിനം മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററില്‍ ഗോകുല്‍ സുരേഷും മമ്മൂട്ടിയും ഉണ്ടായിരുന്നു.
മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ്. കോമഡിക്കും പ്രാധാന്യം ഉള്ള ഒരു ത്രില്ലർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ടീസർ നല്‍കുന്നത്.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തമിഴില്‍ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ മലയാളത്തില്‍ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് മുൻപ് റിലീസ് ചെയ്തിരുന്നു.
മമ്മൂട്ടി ,ഗോകുല്‍ സുരേഷ് എന്നിവർക്ക് പുറമെ , ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്