ദുല്‍ഖർ ചിത്രം ഉസ്താദ് ഹോട്ടൽ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. അഞ്‍ജലി മേനോൻ തിരക്കഥ എഴുതി അൻവര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്‍തത്. ജനുവരിന് മൂന്നിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് വീണ്ടുമെത്തുകയാണ്.
ദുല്‍ഖറിനൊപ്പം തിലകനും പ്രധാന കഥാപാത്രത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. നിത്യാ മേനോനായിരുന്നു നായികയായി എത്തിയത്. തിരക്കഥയ്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ചിത്രത്തിലൂടെ ജൂറിയുടെ പരാമര്‍ശം തിലകനും ഉണ്ടായിരുന്നു.
ചിത്രം വീണ്ടും എത്തുന്നതായി പിവിആര്‍ തിയറ്ററിന്റെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമയുടെ ആരാധകരെ അറിയിച്ചത്.
മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി ഒടുവില്‍ വന്നത് ലക്കി ഭാസ്‍കറായിരുന്നു. ദുല്‍ഖറിന്റേതായി തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ലക്കി ഭാസ്‍കര്‍ വൻ ഹിറ്റായി മാറി. ദുല്‍ഖര്‍ സോളോ നായകനായി 100 കോടി ക്ലബിലുമെത്തി.
ഒരു മലയാളം നടൻ നായകനായിട്ടുള്ള ചിത്രത്തിന് ലഭിച്ചതില്‍ ഉയര്‍ന്ന തുകയാണ് ദുല്‍ഖര്‍ സിനിമയ്‍ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്