ഹിന്ദി സിനിമയില്‍ ഒരു കാലത്ത് വന്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. എന്നാല്‍ കുറേ കാലമായി സിനിമയില്‍നിന്നു തന്നെ വിട്ടു നില്‍ക്കുകയായിരുന്നു സംവിധായകന്‍.
ഇപ്പോഴിതാ രണ്ടു വമ്പന്‍ സിനിമകളുമായി ബോളിവുഡിലേക്ക് തിരിച്ചു വരുകയാണ് പ്രിയദര്‍ശന്‍. 2025 ന്റെ തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 'ഭൂത് ബംഗ്ലാ' എന്ന ഒരു ഹൊറര്‍-കോമഡി ചിത്രമാണ് ആദ്യത്തേത്.
ദീര്‍ഘകാലത്തിന് ശേഷം നടന്‍ അക്ഷയ് കുമാറുമായി വീണ്ടും ഒന്നിക്കുന്നതായി പ്രിയദര്‍ശന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
സെയ്ഫ് അലി ഖാനും ബോബി ഡിയോളും അഭിനയിക്കുന്ന ഒരു ത്രില്ലറും അദ്ദേഹം സംവിധാനം ചെയ്യുന്നുണ്ട്.വിജയ് യുടെ അവസാന സിനിമയായി കരുതുന്ന വിജയ് 69 ന്റെ പ്രൊഡക്ഷന്‍ ഹൗസായ കെ.വി.എന്‍. പ്രൊഡക്‌ട്‌സിനു വേണ്ടിയും പ്രിയന്‍ ഒരു സിനിമയൊരുക്കുമെന്ന് കേള്‍ക്കുന്നുണ്ട്. കൊറോണ പേപ്പേഴ്‌സാണ് പ്രിയന്റെ അവസാന മലയാളം പടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്