തമിഴ് സിനിമയില്‍ കുറച്ചു കാലങ്ങളായി ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റി ലഭിക്കുന്നത് വിജയ് ചിത്രങ്ങള്‍ക്കാണ്. അദ്ദേഹത്തിനുള്ള ആരാധകവൃന്ദം തന്നെ അതിന് കാരണം. ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) മറ്റ് പല കാരണങ്ങളാലും ശ്രദ്ധ നേടിയിരുന്നു.
വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ചിത്രം എന്നതായിരുന്നു അതില്‍ പ്രധാനം. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾക്കും ഇതേ ഹൈപ്പ് ലഭിച്ചിരുന്നു. ചിത്രത്തിൽ വിജയ് യുടെ മകളായി എത്തിയ നടിയെയും ആരാധകർ തിരയുന്നുണ്ട്.
പ്രശസ്ത ഛായാഗ്രാഹകൻ വി മണികണ്ഠൻ്റെ മകളായ അബ്യുക്ത മണികണ്ഠനാണ് വിജയിയുടെ മകളായി എത്തിയത്. ഇപ്പോഴിതാ വിജയ് യുമായി സ്ക്രീൻ പങ്കിട്ട അനുഭവത്തെക്കുറിച്ച് പറയുകയാണ് അബ്യുക്ത.
ഞാൻ മുമ്പ് പരസ്യങ്ങൾ ചെയ്തിട്ടുണ്ട്, ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് പുതിയ കാര്യമായിരുന്നില്ല, എന്നാൽ പരസ്യങ്ങൾക്ക് വേണ്ടി അഭിനയിക്കുന്നതും സിനിമകൾക്ക് വേണ്ടിയുള്ള അഭിനയവും തികച്ചും വ്യത്യസ്തമാണ്.
എൻ്റെ സിനിമാ അരങ്ങേറ്റത്തിൽ തന്നെ ഇൻഡസ്‌ട്രിയിലെ വലിയ വ്യക്തിത്വങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് നന്നായി. അവരിൽ നിന്ന് ഞാൻ ഒരുപാട് പഠിച്ചു, പ്രത്യേകിച്ച് വിജയ് സാർ. എൻ്റെ മിക്കവാറും എല്ലാ സീനുകളും അദ്ദേഹത്തിനൊപ്പമായിരുന്നു. സെറ്റിൽ അദ്ദേഹം വളരെ ദയയുള്ളവനായിരുന്നു.
എൻ്റെ അച്ഛൻ ഒരു ഛായാഗ്രാഹകൻ ആയതിനാൽ, ഒരു ഫിലിം ഷൂട്ട് എങ്ങനെയായിരിക്കുമെന്നും ക്യാമറയിൽ എങ്ങനെ അഭിനയിക്കണമെന്നും പറഞ്ഞുതന്ന് സഹായിച്ചു. അച്ഛനൊപ്പം ഓം ശാന്തി ഓം, ബ്രഹ്മാസ്ത്ര തുടങ്ങിയ സിനിമകളുടെ സെറ്റിൽ പോയിട്ടുണ്ട്.
അതോടൊപ്പം വെങ്കട്ട് പ്രഭു സാർ നന്നായി സഹായിച്ചു. അഭിനയം എനിക്ക് പുതിയതാണ്, സിനിമയിൽ തുടരാനാണു ഞാൻ ആഗ്രഹിക്കുന്നത്. അടുത്ത മികച്ച അവസരത്തിനായി കാത്തിരിക്കുകയാണ് -അബ്യുക്ത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്