ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ- സിരുത്തൈ ശിവ ചിത്രം കങ്കുവ. ചിത്രത്തിൻ്റെ ത്രീഡി ജോലികൾ പുരോഗമിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഛായാഗ്രാഹകൻ വെട്രി പളനിസാമി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 350 കോടിയെന്ന വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
'കങ്കുവയ്‌ക്ക് ആവേശകരമായ ത്രീഡി വർക്ക് നടക്കുന്നു, ചിത്രത്തിന്റെ ഭാഗമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെ'ന്നാണ് വെട്രി പളനിസാമി ട്വിറ്ററിൽ കുറിച്ചത്. നേരത്തെ ചിത്രത്തിലെ സൂര്യയുടെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ വെട്രി പങ്കുവെച്ചിരുന്നു. ഇത് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നത്.
സിനിമയുടെ ഓവർസീസ് വിതരണാവകാശം 40 കോടിക്ക് വിറ്റുപോയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഓവർസീസ് തുകകളിൽ ഒന്നാണിത്.
യുഎഇ ആസ്ഥാനമായുള്ള പ്രശസ്ത ബാനറായ ഫാർസ് ഫിലിംസാണ് സിനിമയുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദിഷ പഠാണിയാണ്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് കങ്കുവ നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കും. രണ്ട് ഭാഗങ്ങളായാണ് 'കങ്കുവ' ഒരുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്