മണിരത്‌നത്തിൻ്റെ സിനിമാറ്റിക് മാസ്റ്റർപീസായ 'പൊന്നിയിൻ സെൽവൻ-1' പുറത്തിറങ്ങിയിട്ട് രണ്ട് വർഷം. 2022-ൽ സിനിമ ലോകത്തെ പിടിച്ചുലച്ച ഈ ചിത്രം പ്രേക്ഷകരിൽ പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം വാർഷികത്തിൽ ഒത്തുകൂടിയിരിക്കുകയാണ് താരങ്ങൾ.
നടൻ വിക്രം, ജയംരവി, കാർത്തി, നടിമാരായ ഐശ്വര്യ റായ് ബച്ചൻ, തൃഷ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി എന്നിവർ ഒരുമിച്ചെത്തിയ ഗ്രൂപ്പ് ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
തമിഴ് ചരിത്രത്തിന്റെയും തമിഴ് സാഹിത്യത്തിന്റെയും ചരിത്രത്തിലെ അത്ഭുതങ്ങളിൽ ഒന്നായാണ് പൊന്നിൻ സെൽവന്റെ കഥയും ചോള സാമ്രാജ്യത്തിന്റെ ചരിത്രവും രേഖപ്പെടുത്തുന്നത്. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം 'പൊന്നിയിന്‍ സെല്‍വന്‍' ഒരുക്കിയിരിക്കുന്നത്.
എ ആര്‍ റഹ്‌മാന്റെ സംഗീതവും രവി വര്‍മ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും 'പൊന്നിയിന്‍ സെല്‍വ'നിലെ ആകര്‍ഷക ഘടകങ്ങളായിരുന്നു. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഹിറ്റായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്