ബോളിവുഡ് താരം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം ആല്‍ഫയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം 2025 ഡിസംബര്‍ 25ന് തിയേറ്ററിലെത്തും.
ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ശിവ് രാവാലിയാണ് സംവിധായകന്‍.
വൈആര്‍എഫിന്റെ (യഷ് രാജ് ഫിലിംസ്) ആദ്യ സ്ത്രീ കേന്ദ്രീകൃത സ്‌പൈ യൂണിവേഴ്‌സ് ചിത്രമാണ് ആല്‍ഫ. ചിത്രത്തില്‍ സൂപ്പര്‍ ഏജന്റായാണ് ആലിയ ഭട്ട് എത്തുന്നത്.
അതേസമയം ജിഗ്രയാണ് ആലിയ ഭട്ടിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. വസന്‍ ബാല സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്