മലയാളി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാന്‍. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. 2025ലായിരിക്കും ചിത്രം തിയേറ്ററിലെത്തുക.
പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ചിത്രത്തിന്റെ ഗുജറാത്ത് ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഷെഡ്യൂള്‍ ബ്രേക്ക് ഇല്ലാതെ ടീം അടുത്ത ലൊക്കേഷനിലേക്ക് നീങ്ങി കഴിഞ്ഞു. സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഹൈദരാബാദില്‍ ആരംഭിച്ചു. തീരുമാനിച്ച ഷെഡ്യൂളുകളില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് പൃഥ്വിരാജും ടീമും ഷെഡ്യൂള്‍ ബ്രേക്കില്ലാതെയാണ് അടുത്ത ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ അബുദാബി ഷെഡ്യൂള്‍ വേണ്ടെന്ന് വെച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ റാമുജി റാവു ഫിലിം സിറ്റിയില്‍ വെച്ച് ചിത്രീകരണം നടത്താനാണ് പൃഥ്വിരാജ് തീരുമാനിച്ചിരിക്കുന്നത്.
കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിന് ശേഷം തിരുവനന്തപുരത്തായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. തിരുവനന്തപുരത്ത് നാല് ദിവസത്തെ ഷൂട്ടിംഗാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്