രജനി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടി ജെ ജ്ഞാനവേലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തുവിട്ട അപ്ഡേറ്റുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ പ്രതിഫല വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
രജനികാന്തിനൊപ്പം വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചൻ അടക്കമുള്ളവർ ചിത്രത്തിലുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് രജനികാന്ത് ആണ്. 100 മുതൽ 125 കോടിവരെയാണ് രജനികാന്തിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.
അമിതാഭ് ബച്ചന്റെ പ്രതിഫലം ഏഴ് കോടിയാണ്. വേട്ടയ്യനിൽ മുഴുനീളെ കഥാപാത്രത്തെയല്ല അദ്ദേഹം അവതരിപ്പിക്കുന്നതെന്നും വിവരമുണ്ട്. മലയാള താരമായ ഫഹദ് ഫാസിലിന്റെ പ്രതിഫലം രണ്ട് മുതൽ നാല് കോടി വരെയെന്നാണ് റിപ്പോർട്ട്. റാണയുടെ പ്രതിഫലം അഞ്ച് കോടിയാണ്. മഞ്ജു വാര്യർ എൺപത്തി അഞ്ച് ലക്ഷം രൂപയാണ് വേട്ടയ്യന് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. 25 ലക്ഷം റിതിക സിംഗ് വാങ്ങിക്കുന്നു.
ഒക്ടോബർ 10നാണ് വേട്ടയ്യൻ റിലീസ് ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമാണം. മലയാളിയായ ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രാഹകനായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. വേട്ടയ്യന്റേതായി അടുത്തിടെ റിലീസ് ചെയ്ത മനസിലായോ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്